കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി ദ്വൈവാർഷിക ജനറൽ ബോഡി ഇന്ന്

കുറ്റിപ്പുറം വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റിപ്പുറം യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തിരെഞ്ഞെടുപ്പും ബുധനാഴ്ച കൂരട കെ.വി.എം. കൺ വെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് മൂന്നിനു ജനറൽ ബോഡി യോഗം സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് പി. കുഞ്ഞാ വുഹാജി ഉദ്ഘാടനംചെയ്യും. എം.എൽ.എ.മാരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. വി.എസ്. ജോയ്, അഡ്വ. വി.ടി. ബൽറാം എന്നിവർ വിവിധ സെഷനുകൾ ഉദ്ഘാടനം ചെയ്യും. ഫാമിലി മീറ്റിൽ സിനിമാനടി വിൻസി അലോഷ്യസ് മുഖ്യാതിഥിയായിരിക്കും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ കുട്ടികളേയും ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച വ്യാപാരികളെയും അനുമോദിക്കും. വാർത്താസമ്മേളനത്തിൽ കെ.പി. അബ്ദുൾകരീം, ജൗഹർ അലി, കെ.എം. സമീർ, ഡെലിൽ ലുക്ക്, കെ.ടി. അബീഷ് എന്നിവർ പങ്കെടുത്തു.

spot_img

Related news

കരിപ്പൂരിൽ വീണ്ടും ‘സ്വർണ്ണം പൊട്ടിക്കൽ’ ക്വട്ടേഷൻ സംഘങ്ങൾ; പാർക്കിംഗ് ഏരിയയിൽ നിന്ന് 13 പേർ വലയിൽ

കരിപ്പൂർ വിമാനത്താവള പരിസരത്ത് വീണ്ടും സ്വർണ്ണക്കടത്ത്-പൊട്ടിക്കൽ സംഘങ്ങൾ സജീവമാകുന്നെന്ന സൂചനകളെത്തുടർന്ന് പോലീസ്...

തുരങ്കമുണ്ടാക്കി അകത്തുകയറി, വീടാകെ അരിച്ചുപെറുക്കി; പക്ഷേ മോഷ്ടാക്കൾക്ക് നിരാശ, അമരമ്പലത്ത് വൻ മോഷണശ്രമം

മലപ്പുറം അമരമ്പലത്ത് ആളില്ലാത്ത വീടിന്റെ ഭിത്തി തുരന്ന് വൻ മോഷണശ്രമം. അമരമ്പലം...

യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിൽപന; കൊണ്ടോട്ടി, പുളിക്കൽ സ്വദേശികൾ പിടിയിൽ, കാറും മയക്കുമരുന്നും കസ്റ്റഡിയിൽ!

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എംഡിഎംഎ വിൽപന നടത്തിയ രണ്ടുപേരെ പൊലീസ്...

മലപ്പുറം കോഹിനൂരിൽ നടുക്കം; കോഴിക്കോട് നിന്ന് മടങ്ങുംവഴി അപകടം: തൃശൂർ സ്വദേശികളായ മൂന്ന് പേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. മലപ്പുറം കോഹിനൂരിൽ ദേശീയപാത 66 ൽ...