ഫെബ്രുവരിക്ക് മുമ്പേ പോളിംഗ്? നാല് സംസ്ഥാനങ്ങളിൽ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് നീക്കം

അടുത്ത വർഷം നടക്കേണ്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നേരത്തെയാക്കാൻ ആലോചന. സെൻസസ് നടപടികൾക്ക് തടസമുണ്ടാകാതിരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ നീക്കം പരിഗണിക്കുന്നതെന്നാണ് സൂചന.

പഞ്ചാബ്, ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഈ വർഷം അവസാനം തന്നെ നടത്താനുള്ള സാധ്യത ഉയരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം ഈ സംസ്ഥാനങ്ങളിൽ 2027 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.

രാജ്യവ്യാപകമായി സെൻസസ് നടപടികൾ ആരംഭിച്ചതിനാൽ വിവരശേഖരണവും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഒരേസമയം നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് പരിഗണിക്കുന്നത്. സെൻസസ് ഡ്യൂട്ടിക്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കും ഒരേ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നതാണ് പ്രധാന കാരണം.

അതേസമയം, ക്രമസമാധാന സാഹചര്യം കണക്കിലെടുത്ത് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് പ്രത്യേകം തീയതി നിശ്ചയിച്ച് നടത്താനാണ് സാധ്യത. സംഘർഷാവസ്ഥ തുടരുന്നതിനാൽ അവിടെ പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ.

ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ ആശയവിനിമയം നടത്തുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് പ്രഖ്യാപിക്കും.

spot_img

Related news

നീറ്റ് പുനഃപരീക്ഷയ്‌ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി; വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തം

നീറ്റ്-യുജി പുനഃപരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പൊതുതാൽപര്യ ഹർജി. അതേസമയം...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായെന്ന് ആരോപണം; സുപ്രീം കോടതിക്ക് കത്ത്, യുപി സർക്കാർ SIT രൂപീകരിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്നുള്ള സംഭാവനകൾ കാണാതായെന്ന ഗുരുതരമായ ആരോപണത്തിൽ...

അസമിൽ വിമാനാപകടം: റൺവേയിൽ ലാൻഡിങ്ങിനിടെ വ്യോമസേനാ വിമാനം തകർന്നു വീണു; 5 ഉദ്യോഗസ്ഥർക്ക് വീരമൃത്യു!

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു....

ചരിത്രപരമായ പ്രഖ്യാപനം; ഒഡീഷയിൽ അംഗൻവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ

വിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ പ്രഖ്യാപനവുമായി ഒഡീഷയിലെ ബിജെപി സർക്കാർ. സംസ്ഥാനത്ത് അംഗൻവാടി...

ഒരാഴ്ചയ്ക്കിടെ 3 രാജ്യസഭാ എംപിമാർ രാജി വെച്ചു; ലോക്സഭയിലും 20 പേർ വിമതർ, ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ആഭ്യന്തര കലഹം...