യുഎഇയിൽ മിസൈൽ ആക്രമണം: മരണസംഖ്യ എട്ടായി; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത!

പതിനെട്ടാം ദിവസവും ആശങ്കയ്ക്കും ആക്രമണത്തിനും അയവില്ല. ഇറാൻ ആക്രമണത്തിൽ യുഎഇയിൽ ആകെ മരണം എട്ടായി. അബുദാബി ബനിയാസിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ പാകിസ്താൻ സ്വദേശി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണസംഖ്യ ഉയർന്നത്. യുഎഇയിൽ സൗദിയിലും കാര്യമായ ആക്രമണമാണ് ഇന്ന് പുലർച്ചെയുണ്ടായത്. മൂന്ന് തവണ ദുബായിയെയും അബുദാബിയെയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും തീപിടിത്തമുണ്ടായി.

40 ഡ്രോണുകൾ സൗദിയിൽ വിവിധയിടങ്ങളിലായി പ്രതിരോധ മന്ത്രാലയം തകർത്തു. കിഴക്കൻ പ്രവിശ്യയിലും സെൻട്രൽ പ്രവിശ്യയിലെ ഖർജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങൾ ഉണ്ടായത്. ഖത്തറിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. കുവൈറ്റിൽ നിന്ന് 16 ഹിസ്ബുള്ള ഭീകരരെ പിടികൂടി. യുഎഇയിൽ ഓൺലൈൻ ക്ലാസ്സ് നീട്ടാൻ തീരുമാനമായിട്ടുണ്ട്. നഴ്സറി മുതൽ യൂണിവേഴ്സിറ്റി തലത്തിലെ വിദ്യാർഥികൾക്ക് വരെ ഏപ്രിൽ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുകളാകും ഉണ്ടാവുക.

spot_img

Related news

ഖത്തറിൽ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്, 18 പേരെ കാണാതായി

ഖത്തറിലെ പ്രധാന ഗ്യാസ് ഉൽപാദന കേന്ദ്രങ്ങളിലൊന്നായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ...

യുഎഇയിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ; പാർക്കിങ്-ടോൾ നിരക്കുകൾ വർദ്ധിക്കും, കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനികൾക്ക് വലിയ പിഴ

പ്രവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്ന നിരവധി നിർണ്ണായക പരിഷ്കാരങ്ങളുമായി യുഎഇയിൽ ഇന്ന് മുതൽ...

ഫേസ് വളാഞ്ചേരി UAE-ക്ക് പുതിയ ഭാരവാഹികൾ; ഹബീബ് പാലാറ പ്രസിഡന്റ്, മുഹമ്മദ് റിനീഷ് ജനറൽ സെക്രട്ടറി

യു.എ.ഇ-യിലുള്ള വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ 'ഫേസ് വളാഞ്ചേരി' (FACE Valanchery) പുതിയ ഭാരവാഹികളെ...

ഹജ്ജ് തീർഥാടനത്തിന് തുടക്കം; ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം ഈ മാസം 18-ന് പുറപ്പെടും

ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ യാത്ര ഈ മാസം...