ലീഗിന്റെ അജന്‍ഡയിലില്ല മൂന്നണിമാറ്റം;പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം | മുന്നണിമാറ്റം ഇപ്പോള്‍ മുസ്ലിം ലീഗിന്റെ അജന്‍ഡയിലില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇ പി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ല. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറായപ്പോള്‍ പൊതുവായി പറഞ്ഞ കാര്യമാകും ലീഗിന്റെ മുന്നണി ക്ഷണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞാല്‍ ലീഗിനെ മുന്നണിയിലെടുക്കുമെന്ന ഇ പി ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്നണി മാറ്റം സംബന്ധിച്ച ഒരു ചര്‍ച്ചയും ഇപ്പോഴില്ല. ലീഗിന്റെ അജന്‍ഡയില്‍ ഈ ഘട്ടത്തില്‍ അത്തരം ഒന്നുമില്ല. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. ഞങ്ങള്‍ ഇപ്പോള്‍ യു ഡി എഫിനൊപ്പാമാണ്. യു ഡി എഫിനെ ശക്തിപ്പെടുത്താനാണ് ലീഗ് ഇപ്പോള്‍ ശ്രമിക്കുക.

രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ വിഭജനത്തിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന വിഷയം സംസ്ഥാനത്തെ വര്‍ഗീയ ചേരിതിരിവ് തടയലാണ്. തീവ്രവാദികളുടെ കരങ്ങളിലേക്ക് സംസ്ഥാന രാഷ്ട്രീയം പോകാതെ നോക്കലാണ് പ്രധാനം. മതേതര കേരളത്തില്‍ ലീഗിന് ഒരു ഇടമുണ്ട്. ന്യൂനപക്ഷ, ഭൂരിഭക്ഷ വര്‍ഗീയതയെ തടയുന്നതിനാണ് ലീഗ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഭൂരിഭക്ഷ, ന്യൂനപക്ഷ വര്‍ഗീയതയുടെ ആള്‍ക്കാര്‍ ലീഗിന്റെ മുഖ്യ ശത്രുക്കളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

spot_img

Related news

1020 ബിഎസ് സി നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ്‌

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി...

മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍...

വലിയ അക്കങ്ങള്‍ പറയാന്‍ മന്ത്രിക്ക് അറിയാത്തതുകൊണ്ടാണ് മലപ്പുറത്തെ സീറ്റിന്റെ കുറവ് ചെറിയ വ്യത്യാസമായി തോന്നുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍

മലപ്പുറം :വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍....

ക്ഷേത്രങ്ങളില്‍ അരളിപ്പൂ നിരോധിച്ചു; ഉത്തരവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പൂജയ്ക്കായും നിവേദ്യത്തിലും അര്‍ച്ചന പ്രസാദത്തിലും അരളിപ്പൂവ് ഉപയോഗിക്കേണ്ടെന്ന്...