തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് കുറവിന്റെ പേരില്‍ മലപ്പുറം ജില്ല പറഞ്ഞ് വികാരം ഉണ്ടാക്കുന്നത് ഗുണമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ജയിച്ച വിദ്യാര്‍ഥികളുടെ എണ്ണം കൂടുമ്പോള്‍ ക്ലാസില്‍ ഇരിക്കുന്നവരുടെ എണ്ണവും കൂടും. അതിനോട് യോജിച്ച് പോകാനെ തത്കാലം സാധിക്കൂ. കുട്ടികള്‍ കുറവുള്ള മധ്യകേരളത്തിലെ ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യില്ല. ഉന്നത പഠനം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സീറ്റ് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഈ വര്‍ഷവും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയാണ്. മലബാറിലെ ആറു ജില്ലകളിലായി പത്താം ക്ലാസ് വിജയിച്ച 41,000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി നല്‍കിയ അധിക ബാച്ചും അധിക സീറ്റും പരിഗണിച്ചതിന് ശേഷമാണ് ഈ കുറവ്. അതേസമയം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയുമാണ്.
.