മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസില്‍ രണ്ടു പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതി വെറുതെ വിട്ടു. ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് വിചാരണയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. പെണ്‍കുട്ടിയെ ബന്ധുക്കളായ ചെറുപ്പക്കാര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്.
2017 ലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. മൂന്ന് വര്‍ഷത്തിന് ശേഷം 2020ലാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹാലോചനയുമായി വന്ന യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്, കേസിന്റെ അന്വേഷണ ഘട്ടത്തില്‍ 2022 ല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാത്തത് കേസില്‍ പ്രതികൂലമായി ബാധിച്ചു.