മലയാളി ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി

റിയാദ്: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂര്‍ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടന്‍ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) വ്യാഴാഴ്ച രാത്രി മക്കയില്‍ നിര്യാതയായി. കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ രണ്ടാഴ്ച മുമ്പ് മക്കയില്‍ എത്തിയതായിരുന്നു. അതിനിടയില്‍ രോഗം ബാധിച്ചു ചികിത്സയിലിരിക്കെയാണ് മരണം. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്ക ജന്നത്തുല്‍ മുഅല്ല മഖ്ബറയില്‍ ഖബറടക്കി.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...