ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നാല് വര്‍ഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 7. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്‌സ് ബിരുദമെടുത്താല്‍ പിജിക്ക് ഒരു വര്‍ഷം മതിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്‌സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

spot_img

Related news

ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം. ഹൈക്കോടതിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിവാഹ...

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍; ആശങ്ക വേണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കെ ആശങ്ക വേണ്ടെന്ന്...

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി...

ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9 വിദ്യാര്‍ഥികള്‍ക്കു നോട്ടിസ്

കോഴിക്കോട് ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച 9...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...