കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് കൽക്കുണ്ട് സ്വദേശിനി പ്രവിത അന്തരിച്ചു

മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം നടന്നത്. കരുവാരക്കുണ്ട് കല്‍ക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കല്‍ക്കുണ്ട് അട്ടിയില്‍വെച്ചാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രവിതയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

spot_img

Related news

പൊള്ളലേറ്റ് ചികിത്സ, ആശുപത്രി വിട്ടു മടങ്ങിയ ശേഷം ന്യൂമോണിയ ബാധിച്ചു; അവനി മരിച്ചു

മലപ്പുറം മഞ്ചേരിയിൽ വസ്ത്രത്തിന് അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം...

വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി: വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. സ്വാലിഹിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം...

ഓട്ടോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതിഷേധം ശക്തം

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കിഴിശ്ശേരി മുണ്ടംപറമ്പിൽ യുവാവ്...

നേപ്പാളിലെ മിന്നൽ പ്രളയം; പൊന്നാനി സ്വദേശികളായ മലയാളി കുടുംബത്തെ കാണാതായി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ പൊന്നാനി സ്വദേശികളായ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും...

പോത്തുകല്ലിൽ സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. അപ്പന്‍കാപ്പ്...