കുളത്തൂപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊല്ലം: കുളത്തൂപ്പുഴ ചോഴിക്കോട് ആദിവാസി യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചോഴിയക്കോട് ഒരേക്കറിൽ ശാന്ത വീട്ടിൽ സജിനാണ് മരിച്ചത്. 30 വയസായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസം പഴക്കമുള്ളതായി കരുതുന്നു. സമീപവാസികളായ ബന്ധുക്കൾ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് പ്രവേശിച്ചപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുളത്തൂപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ലേഖയാണ് ഭാര്യ, മക്കൾ ദേവു, ദേവുപ്രിയ, സൗപർണിക. കോട്ടയം മുണ്ടക്കയം സ്വദേശിയായിരുന്നു സജിൻ. സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ ഭൂമി ലഭിച്ചതോടെയാണ് കുളത്തൂപ്പുഴ ചോഴിയക്കോട് ഒരേക്കറിൽ സ്ഥിര താമസമാക്കിയത്. അടുത്തിടെ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ആദിവാസി മലവേടർ വിഭാഗത്തിൽപ്പെട്ട യുവാവാണ് മരണപ്പെട്ട സജിൻ.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...