വിവാദങ്ങൾ നിയമപരമായി നേരിടും; വികസനമുരടിപ്പാണ് എന്റെ പ്രചാരണായുധം! നിലപാട് വ്യക്തമാക്കി ഫാത്തിമ തഹ്ലിയ

കോഴിക്കോട്: പേരാമ്പ്ര യുഡിഎഫ് പിടിച്ചടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ. എല്‍ഡിഎഫ് തുടങ്ങിവെച്ച വിവാദങ്ങള്‍ക്ക് മറുപടി പറയില്ല. വിവാദങ്ങളെ നിയമപരമായി നേരിടുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. മണ്ഡലത്തിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് താന്‍ വോട്ട് പിടിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വോട്ട് പിടിച്ചെന്ന പരാതിയില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ മറുപടി പറയുമെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.

പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്‌മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്‌മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്‍റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തഹ്ലിലക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...