വാളയാർ ആൾക്കൂട്ട കൊലപാതകം: അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചില്ല; പ്രതികൾക്ക് സ്വാഭാവിക ജാമ്യം

പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് കോടതിയാണ് ഏഴ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. പ്രതികൾ അറസ്റ്റിലായി 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.

കഴിഞ്ഞ വർഷം ഡിസംബർ 17-ന് വൈകിട്ടാണ് ക്രൂരമായ ഈ ആൾക്കൂട്ട കൊലപാതകം അരങ്ങേറിയത്. ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേലാണ് നാട്ടുകാരുടെ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിടയിൽ ഇയാൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും പ്രതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. രാംനാരായൺ ഭഗേലിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.

സ്ത്രീകളടക്കം ഇരുപതോളം പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ നാല് പ്രതികൾ സജീവ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം (SC/ST Act) പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, കേസിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയതാണ് പ്രതികൾക്ക് ഇപ്പോൾ എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.

spot_img

Related news

‘പ്രിയദർശിനി’: സംസ്ഥാനത്ത് സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര; ജൂൺ 15 മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ...

കേരളത്തിന് യോജിച്ചതല്ല ഇത്; സലീം കുമാറിന്റെ സംസ്‌കാര ചടങ്ങിലെ അനിഷ്ട സംഭവങ്ങളിലും സൈബർ ആക്രമണത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത നടൻ സലീം കുമാറിന്റെ സംസ്‌കാര ചടങ്ങുകൾക്കിടയിലുണ്ടായ ദൗർഭാഗ്യകരമായ...

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലമ്പുഴ: പാലക്കാട് മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങുന്നതിനിടെ വെള്ളത്തിൽ വീണ് കാണാതായ...

ചരിത്രം കുറിച്ച് നരേന്ദ്ര മോദി; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായ നേതാവെന്ന റെക്കോർഡ് ഇനി മോദിക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര...

മാലിന്യമില്ല, പച്ചയായ ശുദ്ധവായു മാത്രം! കേരളത്തിന്റെ ‘എയർ പ്യൂരിഫയറായി’ തട്ടേക്കാട് പക്ഷിസങ്കേതം

കോതമംഗലം: കേരളത്തിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം...