ഗസയില്‍ വാക്‌സിനേഷന്‍ വൈകിയാല്‍ പോളിയോ പടരാനുള്ള സാധ്യത കൂടുതലെന്ന് യുഎന്‍

ഗസയില്‍ പോളിയോ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍ കുഞ്ഞുങ്ങളില്‍ പോളിയോ ബാധ പടരാനുള്ള സാധ്യത കൂടുതലാകുമെന്ന് യു എന്‍. ഒരു അടിയന്തര വെടിനിര്‍ത്തല്‍ ഗസ മുനമ്പില്‍ ആവശ്യമാണെന്നും വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ അവസാന ഘട്ടം വൈകിയാല്‍ പോളിയോ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത വളരെയധികം കൂടുമെന്നും യുഎന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ഗസയില്‍ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്‌സിനേഷന്‍ ക്യാമ്പയിന്റെ അവസാന ഘട്ടം, ബോംബാക്രമണങ്ങളുടെയും കൂട്ടപലായനത്തിന്റെയും പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. എന്നാല്‍ പോളിയോ കൂടുതല്‍ കുട്ടികളില്‍ പടര്‍ന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിന്‍ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ തളര്‍വാതത്തിലാകുന്നതിനും വൈറസ് പടരുന്നതിനും മുമ്പ് ഗസയില്‍ പോളിയോ പൊട്ടിപ്പുറപ്പെടുന്നത് തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഗസയിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ ആളുകളുടെ സുരക്ഷയെയും സഞ്ചാരത്തെയും അപകടത്തിലാക്കുന്നത് തുടരുകയാണ്. ഇത് മൂലം വാക്‌സിനേഷന്‍ കുട്ടികള്‍ക്ക് നല്‍കാനോ ജങ്ങള്‍ക്ക് ക്യാമ്പുകളില്‍ സുരക്ഷിതമായെത്താനോ സാധിക്കുന്നില്ല. ഒക്‌ടോബര്‍ 14ന് ആരംഭിച്ച പോളിയോ വാക്‌സിനേഷന്‍ ക്യാമ്പയിന്റെ രണ്ടാം റൗണ്ട് ആരംഭിച്ചതു മുതല്‍, ഗസയില്‍ 10 വയസ്സിന് താഴെയുള്ള 442,855 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വിജയകരമായി നല്‍കിയിട്ടുണ്ട്. ഇത് ഈ പ്രദേശങ്ങളിലെ 94 ശതമാനം കുട്ടികളെയും പ്രതിനിധീകരിക്കുന്നതാണെന്നാണ് അന്താരഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹമാസിനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ വടക്കന്‍ മേഖലയില്‍ 400,000 ത്തിലധികം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടേക്ക് ഭക്ഷണവും സഹായവും എത്തിയിട്ട് മൂന്നാഴ്ചയിലധികമായി. അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ വെള്ളമുള്‍പ്പെടെയുള്ളവയുടെ ലഭ്യതയും തടഞ്ഞിരിക്കുകയാണ്.

23,000 ലിറ്റര്‍ ഇന്ധനം വടക്കന്‍ ഗസ ഗവര്‍ണറേറ്റിലേക്ക് എത്തിക്കാമെന്നുള്ള യുഎന്നിന്റെ അഭ്യര്‍ത്ഥനയും ഇസ്രയേല്‍ അധികൃതര്‍ നിരസിച്ചു. യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണറേറ്റില്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്.

വടക്ക് ഇസ്രയേല്‍ കരസേന ഒക്‌ടോബര്‍ 6 മുതല്‍ ആക്രമണം ആരംഭിച്ചതിനുശേഷം, വടക്കന്‍ ഗസ ഗവര്‍ണറേറ്റില്‍ നിന്ന് ഗസ സിറ്റിയിലേക്ക് 63,000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് കണക്ക്. ഉഗ്രസ്‌ഫോടനമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രയേല്‍ നടത്തിയത്. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്‌ഫോടനമുണ്ടായി. ഇസ്രയേല്‍ ആക്രമണം നടത്തിയതായി ടെഹ്‌റാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ നിരന്തരം തുടരുന്ന ആക്രമണങ്ങള്‍ക്ക് തങ്ങള്‍ തിരിച്ചടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.

spot_img

Related news

മസ്‌കിന്റെ എക്സിനോട് ബൈ ബൈ, മൈക്രോ ബ്ലോഗിംഗ് ആപ്പായ ബ്ലൂസ്‌കൈ പുത്തന്‍ നാഴികക്കല്ലില്‍

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിന് (പഴയ ട്വിറ്റര്‍) ബദലായിക്കൊണ്ടിരിക്കുന്ന മൈക്രോ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

ആദ്യ ലോകസുന്ദരി കികി ഹകാന്‍സണ്‍ അന്തരിച്ചു

ആദ്യ ലോകസുന്ദരി കികി ഹകാന്‍സണ്‍ അന്തരിച്ചു. 95 വയസായിരുന്നു. മരണ വാര്‍ത്ത...

ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ റഷ്യയിലേക്ക് പറക്കാം

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. ഇന്ത്യക്കാര്‍ക്ക്...

മരണം പ്രവചിക്കാന്‍ എഐ; യുകെയിലെ ആശുപത്രികള്‍ പുത്തന്‍ പരീക്ഷണത്തില്‍

പുത്തന്‍ പരീക്ഷണത്തിന് ഒരുങ്ങി യുകെയിലെ ആശുപത്രികള്‍. രോഗികളുടെ മരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ...