ആദ്യ ലോകസുന്ദരി കികി ഹകാന്‍സണ്‍ അന്തരിച്ചു

ആദ്യ ലോകസുന്ദരി കികി ഹകാന്‍സണ്‍ അന്തരിച്ചു. 95 വയസായിരുന്നു. മരണ വാര്‍ത്ത പുറത്തുവിട്ടത് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ്. കാലിഫോര്‍ണിയയിലെ വീട്ടില്‍ വെച്ചായിരുന്നു കികി ഹകാന്‍സണിന്റെ അന്ത്യം.

1951-ല്‍ ലണ്ടനില്‍ നടന്ന മിസ്സ് വേള്‍ഡ് മത്സരത്തിലാണ് സ്വീഡനില്‍ ജനിച്ച കികി ഹകാന്‍സണ്‍ ലോകസുന്ദരി കിരീടം ചൂടി ചരിത്രം സൃഷ്ട്ടിച്ചത്. ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മത്സരം പിന്നീട് മിസ് വേള്‍ഡ് എന്നറിയപ്പെടുകയായിരുന്നു. അന്ന് കികി ഹകാന്‍സണ്‍ ബിക്കിനിയിട്ട് മത്സരിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു. ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തിയാണ് കികി ഹകാന്‍സണ്‍. ബ്രിട്ടനില്‍ നിന്ന് മാത്രം 21 മത്സരാര്‍ത്ഥികളാണ് അന്ന് നടന്ന മത്സരത്തില്‍ ഉണ്ടായിരുന്നത്. ബിക്കിനിയില്‍ മത്സരിച്ചതുകൊണ്ട് തന്നെ സംഭവത്തില്‍ അന്നത്തെ മാര്‍പ്പാപ്പ പയസ് XII അപലപിച്ചിരുന്നു.

കികി ഹകാന്‍സണ്‍ നിങ്ങള്‍ എന്നും നിത്യതയില്‍ തുടരും. നിങ്ങളുടെ വിടവാങ്ങല്‍ ലോകസുന്ദരി മത്സരത്തിന്റെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ലോകസുന്ദരി മത്സരത്തിന്റെ ആദ്യ വിജയി എന്ന നിലയില്‍ നിങ്ങളുടെ പാരമ്പര്യം വരും തലമുറകള്‍ക്കും നിലനില്‍ക്കും, മിസ് വേള്‍ഡിന്റെ ചെയര്‍വുമണ്‍ ജൂലിയ മോര്‍ലി മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.

spot_img

Related news

നല്ലിടയന്‍ നിത്യതയിലേക്ക്; ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു....

തെക്കന്‍ ഗസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; 24 മരണം

തെക്കന്‍ ഗസയിലെ റഫയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍ സൈന്യം. ആക്രമണത്തില്‍ 24...

ഗെറ്റ് ഔട്ട് അടിച്ച് അമേരിക്ക: ഇന്ത്യക്കാര്‍ അടക്കം നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്‌

ഉടനടി രാജ്യം വിടണം നശിക്കട്ടെ അമേരിക്കയിലെ ആഭ്യന്തര വകുപ്പ് നിരവധി വിദേശ...

ഇന്ന് മാര്‍ച്ച് 8; സ്‌നേഹത്തിന്റെയും ധീരതയുടെയും പ്രതീകമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍

ഇന്ന് മാര്‍ച്ച് 8. അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക,...