ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ റഷ്യയിലേക്ക് പറക്കാം

ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ നീക്കവുമായി റഷ്യ. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 2025ഓടെ റഷ്യ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മോസ്‌കോ സിറ്റി ടൂറിസം കമ്മിറ്റിയുടെ ചെയര്‍മാന്‍ എവ്ജെനി കോസ്ലോവ് ആണ് ഇക്കാര്യം അറിയിച്ചത്. വിസ നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി കരാറിനെക്കുറിച്ച് ജൂണില്‍ റഷ്യയും ഇന്ത്യയും കൂടിയാലോചനകള്‍ നടത്തിയിരുന്നു.

നിലവില്‍, ചൈനയില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കാന്‍ വിസ ഫ്രീ ടൂറിസ്റ്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിലൂടെ അനുവാദമുണ്ട്. ഇന്ത്യയിലും വിസ രഹിത ടൂറിസ്റ്റ് പദ്ധതിയുടെ വിജയം ആവര്‍ത്തിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ റഷ്യ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാം, നടപടിക്രമത്തിന് സാധാരണയായി നാല് ദിവസമെടുക്കും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന റഷ്യയുടെ പ്രധാന ഹൈലൈറ്റുകള്‍ വിനോദം, ബിസിനസ് എന്നിവയാണ്.

സമ്പന്നമായ ചരിത്രവും സംസ്‌കാരവും പ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ഒരിടമാണ് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. റെഡ് സ്‌ക്വയര്‍, ക്രെംലിന്‍, വര്‍ണാഭമായ സെന്റ് ബേസില്‍ കത്തീഡ്രല്‍ തുടങ്ങിയ കാഴ്ചകളുള്ള തലസ്ഥാന നഗരമായ മോസ്‌കോ, ലക്ഷക്കണക്കിനു സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സൈബീരിയയുടെ അതിവിശാലമായ സൗന്ദര്യവും അനുഭവിച്ചറിയേണ്ടതാണ്. ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമായ ബൈക്കല്‍ തടാകം, ശീതകാലത്ത് വെളുത്ത കനമാര്‍ന്ന മഞ്ഞുപാളികള്‍ നിറയുന്ന കാഴ്ചയ്ക്ക് പേരുകേട്ടതാണ്. ഹെര്‍മിറ്റേജ് മ്യൂസിയത്തിനും സമൃദ്ധമായ വിന്റര്‍ പാലസിനും പേരുകേട്ട സെന്റ് പീറ്റേഴ്സ്ബര്‍ഗ് റഷ്യയുടെ സാമ്രാജ്യത്വ ഭൂതകാലത്തിന്റെ സ്മരണകളുമായി നിലകൊള്ളുന്നു.

പുരാതന നഗരങ്ങള്‍ നിറഞ്ഞ മോസ്‌കോയ്ക്കടുത്തുള്ള ഗോള്‍ഡന്‍ റിങ് പരമ്പരാഗത റഷ്യന്‍ വാസ്തുവിദ്യയെയും സംസ്‌കാരത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു. റഷ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മേയ് മാസത്തില്‍ വസന്തത്തിന്റെ അവസാനമോ, സെപ്റ്റംബര്‍ മാസത്തിലെ ശരത്കാലത്തിന്റെ തുടക്കമോ ആണ്.

spot_img

Related news

മഴ, ചായ, ജോൺസൻ മാഷ്… ആഹാ അന്തസ്സ്; മെയ് 21 അന്താരാഷ്‌ട്ര ചായ ദിനം

ഏതാണ് നല്ല ചായ എന്ന ചോദ്യത്തിനുത്തരം പലതാണെങ്കിലും ചായ കുടിക്കാന്‍ പോകാം...

അനുകമ്പയുടെയും കരുതലിന്റെയും മാലാഖമാര്‍; ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം. ആധുനിക നഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ...

മെയ് 3; ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം

ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യദിനം. ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യം മൗലികവകാശമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും...

‘അമ്മ’യ്ക്കരികില്‍ നിത്യവിശ്രമം; ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികദേഹം കബറടക്കി. സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ നിത്യവിശ്രമം കൊള്ളും.

അശരണരുടെയും നിസ്വരുടെയും പക്ഷം ചേര്‍ന്ന് മാനവരാശിയുടെ ഹൃദയം കവര്‍ന്ന, കത്തോലിക്കാ സഭയുടെ...