ഒന്‍പതാം ക്ലാസ് വിദ്യാത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പ് 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ് അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പില്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാണാതായ മുഹമ്മദ് അഷ്ഫാഖ്. കുട്ടിയെ ഇന്നലെ ഉച്ചമുതല്‍ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഏകദേശം രാവിലെ 10 മണിക്കും വൈക്കീട്ട് 4 മണിക്കും ഇടയിലുള്ള സമയത്താണ് വീട്ടില്‍ നിന്നും കുട്ടി ഇറങ്ങിപോയതെന്ന് കുടുംബം വ്യക്തമാക്കി. വീട് വിട്ടുപോകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്‍പ്പടെ അന്വേഷണം നടക്കുകയാണ്. തിരോധാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img

Related news

‘കേരളം വാങ്ങുന്നത് 240 കോടിയുടെ കുപ്പിവെള്ളം’; നീരുറവകള്‍ വീണ്ടെടുക്കണം: മന്ത്രി പി രാജീവ്

കണ്ണൂര്‍: സംസ്ഥാനത്തെ നീരുറവകളാകെ വീണ്ടെടുക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്....

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്‌

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും...

കിലോയ്ക്ക് 70 രൂപ; സവാള വില ഉയര്‍ന്നു

ഉല്‍പാദനം കുറഞ്ഞതോടെ കേരളത്തില്‍ സവാള വില ഉയരുന്നു. നിലവില്‍ മൊത്ത വിപണിയില്‍...

നവംബര്‍ മാസത്തെ റേഷന്‍ വിതരണം നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ മൂന്ന് വരെ...