കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയവരില്‍ ശ്വാസതടസം നേരിട്ടതില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
ഷഹബേദ് അടക്കം നാല് പേര്‍ക്കായിരുന്നു ശ്വാസം തടസ്സം അനുഭവപ്പെട്ടത്.
ഇവർ കുഴഞ്ഞു വീഴുകയായിരുന്നു. 12 പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയതിന്റെ കാരണം നോക്കാന്‍ പോയപ്പോള്‍ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്.




