യൂട്യൂബറുടെ വീട്ടിൽ 118 പവൻ കവർന്ന സംഭവം; നാല് പേർ അറസ്റ്റിൽ

സ്വർണവും പണവും പ്രദർശിപ്പിച്ച് യൂട്യൂബർ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് 118 പവൻ സ്വർണം കവർന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി, മുരുകൻ, ആലംകുളം സ്വദേശി മുരുകേശൻ, തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി എന്നിവരെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നിന്ന് 98 പവൻ സ്വർണാഭരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. നാഗർകോവിലിന് സമീപം തമ്മട്ടുകോണത്തെ വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിലാണ് കഴിഞ്ഞ 24-ന് രാത്രിയിൽ മോഷണം നടന്നത്.

മധുമിത വീട്ടിലെ സ്വർണവും പണവും പ്രദർശിപ്പിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ നോട്ടുകൾ കൊണ്ട് അഭിഷേകം ചെയ്യുന്ന വീഡിയോകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിൽ മോഷണം നടന്നതെന്നാണ് പരാതി.

സിസിടിവി ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. രാജഗമംഗലം പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും കേന്ദ്രീകരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

160 സിസിടിവി ദൃശ്യങ്ങളും 35 സി.ഡി.ആറുകളും പരിശോധിച്ച ശേഷമാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി മധുമിതയുടെ വീഡിയോകൾ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കാർ വീട്ടിലില്ലെങ്കിൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു മോഷണമെന്നാണ് പൊലീസ് പറയുന്നത്.

മോഷ്ടിച്ച ബാക്കി സ്വർണം എവിടെയാണെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ മുഴുവൻ ഇതേ വീട്ടിൽനിന്ന് മോഷണം പോയതാണോ എന്നതിലും ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള പരിശോധന തുടരുകയാണ്.

spot_img

Related news

ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോർട്ട്

പാറ്റ്‌ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ...

കഴുതയുടെ പേരിൽ നഴ്‌സിങ് സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് നഴ്‌സസ് രജിസ്ട്രേഷൻ കൗൺസിലിനെതിരെ അന്വേഷണം

ഭോപ്പാൽ: കഴുതയുടെ പേരിലും ചിത്രത്തിലും നഴ്‌സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായ ആരോപണത്തിൽ...

തമിഴ്നാട്ടിൽ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം; സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരവും ബേബി കിറ്റും

മധുര: തമിഴ്നാട് സർക്കാറിന്റെ അഭിമാനപദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കം....

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; വിവിധ സംസ്ഥാനങ്ങളിൽ വ്യാപക നാശനഷ്ടം

ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തർപ്രദേശിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ...

നന്ദിനി പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ വർധിപ്പിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിന് വില വർധിപ്പിച്ചേക്കും. ലിറ്ററിന്...