ഇനിയുള്ള മുപ്പത് ദിനങ്ങൾ പ്രാർത്ഥനയുടെയും സമർപ്പണത്തിന്റെയും കാലം; കേരളത്തിൽ ഇന്ന് റമദാൻ ഒന്ന്



നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ആത്മശുദ്ധീകരണത്തിന്റെ ഒരു മാസം. വിശ്വാസികൾക്ക് ഇത് പുണ്യകാലം. മറ്റുളളവന്റെ വേദന തന്റെതാകുന്ന ആത്മസമർപ്പണത്തിന്റെ മുപ്പത് ദിവസം. പകൽ മുഴുവൻ ആഹാരപാനിയങ്ങൾ ഉപേക്ഷിച്ചുളള വ്രതാനുഷ്ടാനം, രാത്രി വൈകിവരെയുളള പ്രാർത്ഥനയും ഖുർആൻ പാരായണവും തിന്മകളിൽ നിന്ന് വിട്ടുനിൽക്കാത്തവന്റെ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കുമെന്നാണ് പ്രവാചകവചനം.

പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. അതുകൊണ്ടാണ് റമദാന് ഇത്രയേറെ പവിത്രത കല്‍പ്പിക്കപ്പെടുന്നതും. റമദാനിൽ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് അല്ലാഹു വലിയ പ്രതിഫലം നല്‍കുമെന്നാണ് വിശ്വാസം. അടുത്ത ഒരു വർഷത്തേക്കുളള ഊർജം സംഭരിക്കാനുളള കാലം കൂടിയാണ് വിശ്വാസികൾക്ക് ഈയൊരു മാസം. പള്ളികളും ഭവനങ്ങളും വിശുദ്ധമാസത്തിന് നേരത്തെത്തന്നെ ഒരുങ്ങിയിരുന്നു. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കും.

spot_img

Related news

ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ആലപ്പുഴ: ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു...

ദേശീയപാത 66; നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

നാട്ടിക: ദേശീയപാത 66-ൽ തൃശൂർ ജില്ലയിലൂടെയുള്ള യാത്രയ്ക്ക് നാളെ മുതൽ ടോൾ...

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി...

ശബരിമല ഭക്തരെ തടയാൻ പാടില്ല; സഹാനുഭൂതിയോടെ പെരുമാറണമെന്ന് ആഭ്യന്തരമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

ബിജെപി നേതാവിന്റെ നിയമനം വിവാദമായി; സിമെറ്റ് സീനിയർ സൂപ്രണ്ട് രതീഷ് ആർ നായരെ പുറത്താക്കാൻ മന്ത്രിയുടെ നിർദ്ദേശം!

തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ...