ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം; തൊഴില്‍ സമയ ചട്ടത്തില്‍ ഇളവുകള്‍ അനുവദിച്ച് ഡിജിസിഎ

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 

കഴിഞ്ഞ ജനുവരി 20നാണ് ജീവനക്കാരുടെ അവധി മാനദണ്ഡം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡിജിസിഎ രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നല്‍കിയത്. ആഴ്ചയിലെ അവധി ജീവനക്കാര്‍ കൃത്യമായി എടുക്കണമെന്ന് ഉള്‍പ്പെടെയായിരുന്നു നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായതോടെ ഇന്‍ഡിഗോയില്‍ തുടര്‍ച്ചയായി നാലാം ദിവസവും വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടായി. വാരാന്ത്യ വിശ്രമവുമായി ബന്ധപ്പെട്ട നിര്‍ദേശത്തില്‍ ഉള്‍പ്പെടെ ഇളവ് അനുവദിക്കണമെന്ന് ഇന്റിഗോ വ്യോമയാന മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുകയും ഇത് അംഗീകരിക്കപ്പെടുകയുമായിരുന്നു.

550 സര്‍വീസുകളാണ് ഇന്നലെ മാത്രം ഇന്‍ഡിഗോ റദ്ദാക്കിയത്. ഇന്നും നിരവധി സര്‍വീസുകള്‍ മുടങ്ങി. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

spot_img

Related news

“സുന്ദരികൾ ശ്രദ്ധ തിരിക്കും, ദലിത് പീഡനം പുണ്യം!”; എംഎൽഎ ഫൂൽ സിങ് ബരൈയയുടെ പ്രസ്താവന വിവാദത്തിൽ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മധ്യപ്രദേശിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരൈയ. സുന്ദരികളായ...

തമിഴ് ജനതയ്ക്ക് ഇന്ന് തൈപ്പൊങ്കൽ; കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

പശ്ചിമബംഗാളിൽ നിപ സ്ഥിരീകരിച്ചു; രണ്ട് നഴ്സുമാർക്ക് രോഗബാധ, 120 പേർ നിരീക്ഷണത്തിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിപ രോഗ സ്ഥിരീകരിച്ചു. ബരാസത് ആശുപത്രിയിലെ രണ്ട് നഴ്‌സുമാര്‍ക്കാണ്...

കരൂരിൽ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു

കരൂരിൽ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക...

‘ലക്ഷ്യം മതപരമായ ശുദ്ധി’; അയോധ്യക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു....