സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.

കോട്ടയം സ്വദേശികളായ ജെയ്‌സി മോൾ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും സൗദിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു.

തമിഴ്‌നാട് സ്വദേശികളായ തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശി ദേവമണി ഹെപ്‌സിബ, ചെന്നൈ സ്വദേശി വിജയലക്ഷ്മി എന്നിവരും അപകടത്തിൽ മരിച്ചു. വാഹനമോടിച്ചിരുന്ന സൗദി പൗരനും മരണപ്പെട്ടു.

മരിച്ച നാല് പേരും സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു. മക്ക മേഖലയിൽ അൽഗഫാ, അൽവാ എന്നിവിടങ്ങളിലെ ഡിസ്പെൻസറികളിലായിരുന്നു ഇവരുടെ ജോലി.

അവധി ദിവസമായതിനാൽ ഷോപ്പിംഗിനായി റാനിയയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

spot_img

Related news

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; മിസൈലുകളും ഡ്രോണുകളും തകർത്ത് വ്യോമപ്രതിരോധ സേന

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം. തെക്കൻ അതിർത്തി...

ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

മക്ക ലക്ഷ്യമാക്കിയ ഹൂതി ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള...

ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി...

ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം...