പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്തിൽ പ്രമേയം; സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം

മലപ്പുറം: പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം. സൗജന്യ യാത്രയിൽ നിന്ന് സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം. പദ്ധതി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. ഒതുക്കുങ്ങൽ പഞ്ചായത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

23 ആം വാർഡിൽ നിന്നുള്ള മുസ്ലിം ലീഗ് അംഗം എ.കെ. ഖമറുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരവരുമാനവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത് സാമൂഹിക നീതിയുടെയും വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെയും പശ്ചാത്തലത്തിൽ പുന പരിശോധിക്കണം.

പൊതുവിഭവങ്ങൾ മുൻഗണന ക്രമത്തിൽ എത്തിക്കാനുള്ള നയപരമായ സമീപനം സ്വീകരിക്കണം. സ്വകാര്യ ബസ് മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് വിവിധ സംഘടനകൾ പരാതി നൽകി. അവരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ആവശ്യമായിട്ടുള്ള നടപടികൾ കൈക്കൊള്ളണം എന്നും പ്രമേയത്തിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...