കുട്ടികളിലെ അപൂർവ രോഗം ‘കവാസാക്കി’; കോഴിക്കോട് ഒൻപത് വയസ്സുകാരി മരിച്ചു, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയിൽ കുട്ടികളിൽ കാണപ്പെടുന്ന അപൂർവ രോഗമായ കവാസാക്കി റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ 9 വയസ്സുകാരി ആയിഷ ഹെൽനയുടെ മരണം കവാസാക്കി രോഗത്തെ തുടർന്നാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചു.

പനി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണെന്ന് കണ്ടെത്തി ചികിത്സ നൽകിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗം പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുട്ടികളിൽ അഞ്ചു ദിവസത്തിലധികം നീളുന്ന പനി, കണ്ണും നാക്കും ചുവക്കുക, കഴുത്തുവീക്കം, ശരീരത്തിൽ നീർക്കെട്ട് എന്നിവ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു.

അതേസമയം, രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താൻ സാധിക്കില്ലെന്നും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണയം നടത്തുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.

ഇതിനിടെ, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഹൗസ് സർജന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിലാണ്.

spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...