‘രമേശ് ചെന്നിത്തല ജ്യേഷ്ഠതുല്യൻ; അനുഗ്രഹം കൂടെയുണ്ടാകും’; അദ്ദേഹം എന്റെ നേതാവെന്ന് വിഡി സതീശന്‍’

നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ സന്ദർശിച്ച് വി.ഡി സതീശൻ. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പിന്തുണയും തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയ്ക്കുണ്ടായിരുന്ന അതൃപ്തികൾ പരിഹരിക്കാനാണ് സതീശൻ നേരിട്ടെത്തിയത്.

“രമേശ് ചെന്നിത്തലയുടെ വീട് എനിക്ക് അപരിചിതമല്ല. ചെറുപ്പം മുതൽ ഞാൻ വന്നുപോകുന്ന വീടാണിത്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിലേക്ക് പോയത്. എന്റെ നേതാവാണ് അദ്ദേഹം,” സതീശൻ വ്യക്തമാക്കി. ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹവുമായി ആലോചിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും സതീശൻ മറുപടി നൽകി. വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. കേരളത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് മോചിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സതീശനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് എല്ലാവരും ചേർന്ന് നിറവേറ്റും. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ യാതൊരു ഉപാധികളും വെച്ചിട്ടില്ലെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

തുടക്കത്തിൽ മുതിർന്ന നേതാക്കൾക്കൊപ്പമാണ് സതീശൻ എത്തിയതെങ്കിലും പിന്നീട് ഇരുവരും മാത്രമായി അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഇതിന് ശേഷമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുമുള്ള വ്യക്തമായ സൂചനയാണ് ഈ കൂടിക്കാഴ്ച നൽകുന്നത്.

spot_img

Related news

‘പ്രതിനായകൻ എന്ന് വിളിച്ചവർ തിരുത്തിപ്പറയും, 3.5 കോടി ജനങ്ങളുടെ കാവലാളാകാൻ സഖാവ് വരുന്നു’; പിണറായിയെ പുകഴ്ത്തി പി. സരിൻ

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത തീരുമാനത്തെ വാനോളം പുകഴ്ത്തി...

ടിക്കറ്റെടുക്കാതെ മഹിളാമോർച്ചയുടെ ‘ഫ്രീ റൈഡ്’; സ്വന്തം കയ്യിൽ നിന്ന് പണമടച്ച് കണ്ടക്ടർ

തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച്...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.23 ശതമാനം വിജയം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപിച്ചു....

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 19കാരന് രോഗം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ജില്ല!

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക്...

മുഖ്യമന്ത്രി പദത്തിന് പിന്നാലെ ‘ഹോം മിനിസ്റ്റർ’ പദവി? സതീശന് പിന്നാലെ ചെന്നിത്തലയെ കാണാൻ ദീപാദാസ് മുൻഷിയും എത്തി!

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിലുള്ള അമർഷം തുടരുന്നതിനിടെ, മുതിർന്ന...