വയനാട്: ദുരന്ത ബാധിതർക്ക് ആശ്വാസം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിൽ നിന്നും വിംസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി കുട്ടികളടക്കം ചികിത്സയിൽ കഴിയുന്ന നിരവധി പേരെ അദ്ദേഹം ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ
ദുരിത ബാധിതര്‍ തങ്ങളുടെ ദുഃഖം പ്രധാനമന്ത്രിയുമായി പങ്കുവച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട പ്രത്യേക കൗണ്‍സിലിംഗും മറ്റ് ചികിത്സകളും ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ചിത്രങ്ങളില്‍ അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ച് ദുരിത ബാധിതര്‍ക്കൊപ്പം കൂടെയുണ്ടാവുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.