പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും; മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കും. സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.

4,52,437 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർഥികളുടെ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതാൻ അടുത്തമാസം മുതൽ അവസരം ഉണ്ടാകും. നേരത്തെ മെയ് 22 ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച പരീക്ഷാഫലമാണ് സാങ്കേതിക തടസ്സങ്ങൾ മൂലം മാറ്റിവച്ചത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ പരീക്ഷാഫല പ്രഖ്യാപനം കൂടിയാണിത്. ജൂൺ പത്തിന് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

spot_img

Related news

പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു; ഏഴ് ജില്ലകളിൽ 30% സീറ്റ് കൂടും

പ്ലസ് വണിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍. ഏഴ് ജില്ലകളില്‍...

മധു കേസ്: 12 പ്രതികൾക്ക് ജീവപര്യന്തം; 16-ാം പ്രതിയുടെ ശിക്ഷ ഒരു വർഷമായി ഉയർത്തി ഹൈക്കോടതി

അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തിൽ 12 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ....

ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി; ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി...

പഴയ പക വീട്ടാൻ തടിക്കഷണവുമായി ആക്രമണം! ഒടുവിൽ ‘മാക്കാൻ വിഷ്ണുവിനെ’ പൊക്കി പൂന്തുറ പോലീസ്

​തിരുവനന്തപുരം: തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം മുട്ടത്തറ സ്വദേശിയെ...

പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടി; സർക്കാർ ശുപാർശ പി.എസ്.സി അംഗീകരിച്ചു

സംസ്ഥാനത്തെ പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് റാങ്ക് ലിസ്റ്റുകളുടെ കാലാവധി...