മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. മസ്‌കറ്റ് ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.ഒക്ടോബര്‍ 19 ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 21 തിങ്കളാഴ്ച ഒമാന്‍ സമയം വൈകുന്നേരം 4.30 വരെ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി സേവനങ്ങള്‍ ലഭിക്കില്ലെന്ന് എംബസി അറിയിച്ചു. ബി എല്‍ എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.