ഉംറ കഴിഞ്ഞ് മടങ്ങുംവഴി ദുരന്തം; ഖത്തറിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് സൗദിയിൽ വാഹനാപകടം, രണ്ട് പേർ മരിച്ചു

കുറ്റിപ്പുറം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം വാഹനാപകടത്തിൽപെട്ടു. അപകടത്തിൽ രണ്ട് പേർ മരിച്ചു. രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ വീട്ടിൽ അബ്​ദുല്ലത്തീഫ് എന്ന കുഞ്ഞുമോൻ്റെ ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്​ല നർമിൻ (29) എന്നിവരാണ്​ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ഉംറ കർമങ്ങൾ പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന അബ്​ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്​റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിൽവന്ന് പതിക്കുകയും, ഇതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്​ടപ്പെട്ട കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നാണ് പറയപ്പെടുന്നത്. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്​ദുല്ലത്തീഫ്​ ഖത്തർ പെട്രോകെമിക്കൽ

കമ്പനിയിൽ ഉദ്യോഗസ്ഥനാണ്​. ഉമർകുട്ടി, മെഹറുന്നിസ കുമ്മത്ത് ​ദമ്പതികളുടെ മകളാണ്​ മരിച്ച രഹന. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കും.

spot_img

Related news

ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി...

ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം...

ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണവുമായി ദുബായ് ആർടിഎ; പദ്ധതി 23 വിശ്രമകേന്ദ്രങ്ങളിൽ

ദുബായ്: ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ദുബായ് ആർടിഎ. വേനൽക്കാലത്ത്...

കുവൈത്തിൽ അഞ്ച് തവണ അലർട്ട്; ഇറാൻ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു

കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ...

പശ്ചിമേഷ്യൻ സംഘർഷം: സമാധാന നീക്കങ്ങളുമായി ഖത്തർ; ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സമാധാന ശ്രമങ്ങളുമായി ഖത്തർ രംഗത്ത്. രാജ്യങ്ങൾക്കിടയിലെ സംഘർഷം...