റാസ് അൽഖൈമ വാഹനാപകടം; മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു

യുഎഇ: റാസ് അൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശിനി സംഗീർത്ത സുരേഷ് (26), കാസർകോട് സ്വദേശി അഷറഫ്, കണ്ണൂർ സ്വദേശി ഹേമന്ദ് പുതിയകാവിൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ മരിച്ച മറ്റുള്ളവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അൽ വതൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ യാത്രാബസ് ഇടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അഹമ്മദാബാദ് സ്വദേശി ജിഗ്നേഷ് ധൻജിഭായ്, തമിഴ്നാട് സ്വദേശി ഗോവിന്ദരാജ് മഹാലിംഗം എന്നിവരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.

ബസ്സിൽ ആകെ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസ് വഴി ഒമാനിലേക്ക് വിസ മാറ്റുന്നതിനായി യാത്ര ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ പരിക്കേറ്റ 12 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായുള്ള നടപടികൾ തുടരുകയാണ്.

Related news

ദുബായ് ബസ് അപകടം: മലയാളികളടക്കം 13 പേർ മരിച്ചു; മരിച്ചവരിൽ 11 ഇന്ത്യക്കാർ

ദുബായ്: റാസൽഖൈമയിലെ അൽ വതർ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളികളടക്കം 13 പേർ...

യുഎഇയിൽ വീണ്ടും വൻ വാഹനാപകടം: റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

യുഎഇയിലെ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11...

മക്കയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ടും തകർത്തതായി സൗദി

റിയാദ്: സൗദി അറേബ്യയിലെ മക്ക മേഖലയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്...

സൗദിയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു; നവംബർ 18നകം നടപടി പൂർത്തിയാക്കണം

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം കർശനമാക്കുന്നു. ഇതുമായി...

സൗദിക്ക് നേരെ ഹൂതി മിസൈൽ–ഡ്രോൺ ആക്രമണശ്രമം; ഏഴെണ്ണവും തകർത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ...