രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ പാസ്‍വേഡ് കേസ്; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: ബലാത്സംഗ കേസിൽ മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ പാസ്‍വേഡ് അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ. പാസ്‍വേഡ് നൽകാൻ രാഹുൽ ബാധ്യസ്ഥനാണെന്നും അല്ലാത്തപക്ഷം ഭരണഘടനാപരമായ പരിരക്ഷ അവകാശപ്പെടാനാകില്ലെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഫോൺ പാസ്‍വേഡ് കൈമാറണമെന്ന ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, പാസ്‍വേഡ് കൈമാറാൻ നിർബന്ധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമോ എന്ന നിയമപ്രശ്നം പരിശോധിക്കാൻ അമിക്കസ് ക്യൂറിയെ നിയോഗിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

തിരുവല്ല ബലാത്സംഗ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്.

ഫോണുകളുടെ പാസ്‍വേഡ് കൈമാറണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ തുടർനടപടികൾ നിർണായകമാകും.

Related news

വൃക്ക തകരാറിലായ സംഭവം: എഫ് ട്യൂൺ ഫെയർനസ് ക്രീമിന്റെ വെബ്സൈറ്റുകൾ പൂട്ടി; അന്വേഷണം ഊർജിതം

കൊച്ചി: മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ...

അഞ്ചുവയസുകാരിയോട് ലൈംഗികാതിക്രമം; 78-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 78-കാരൻ അറസ്റ്റിൽ. വട്ടിയൂർക്കാവ്...

പൊലീസുകാരന്റെ വീട്ടിൽ വൻ കവർച്ച; 12 പവൻ സ്വർണവും പണവും കവർന്നു

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പൊലീസുകാരന്റെ വീട്ടിൽ വൻ കവർച്ച. വട്ടപ്പാറ പൊലീസ്...

മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗിയെ മരിച്ച നിലയിൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,360 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസത്തെ വിലവർധനവിന്...