പൊലീസുകാരന്റെ വീട്ടിൽ വൻ കവർച്ച; 12 പവൻ സ്വർണവും പണവും കവർന്നു

തിരുവനന്തപുരം വെഞ്ഞാറമൂടിന് സമീപം പൊലീസുകാരന്റെ വീട്ടിൽ വൻ കവർച്ച. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വെമ്പായം കന്യാകുളങ്ങരയിലെ വീട്ടിൽ നിന്നാണ് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയത്.

ജസ്നാദും അധ്യാപികയായ ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ഭാര്യയാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

വട്ടപ്പാറ, വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

Related news

വൃക്ക തകരാറിലായ സംഭവം: എഫ് ട്യൂൺ ഫെയർനസ് ക്രീമിന്റെ വെബ്സൈറ്റുകൾ പൂട്ടി; അന്വേഷണം ഊർജിതം

കൊച്ചി: മലപ്പുറത്ത് ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വിദ്യാർഥിനിയുടെ വൃക്ക തകരാറിലായ സംഭവത്തിൽ...

അഞ്ചുവയസുകാരിയോട് ലൈംഗികാതിക്രമം; 78-കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് അഞ്ചുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 78-കാരൻ അറസ്റ്റിൽ. വട്ടിയൂർക്കാവ്...

മെഡിക്കൽ കോളേജ് ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയത് 36 മണിക്കൂറിന് ശേഷം

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ചികിത്സയിലിരുന്ന രോഗിയെ മരിച്ച നിലയിൽ...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 2,360 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസത്തെ വിലവർധനവിന്...

പാലക്കാട് സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിവെപ്പ്; ഉപയോഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി

പാലക്കാട്: തൃത്താലയിൽ ക്ലാസ് മുറിക്കുള്ളിൽ സഹപാഠിക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവത്തിൽ...