യുഎഇയിലെ റാസ് അൽ ഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ സ്ട്രീറ്റിലായിരുന്നു അപകടം. മരിച്ചവരുടെ വിവരങ്ങളോ അപകടത്തിന്റെ കാരണമോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം പൂർത്തിയായ ശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
ഈ മാസം യുഎഇയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വാഹനാപകടമാണിത്. നവംബർ 12ന് ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ 18 കാറുകളും അഞ്ച് ലോറികളും ഉൾപ്പെട്ട അപകടത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു.




