പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ നൽകി; അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി

കൊല്ലം: പ്രായപൂർത്തിയാകാത്ത മകന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ അമ്മയ്ക്ക് 26,000 രൂപ പിഴ വിധിച്ച് കോടതി. 14 വയസുകാരന് വാഹനം കൈമാറിയ കേസിലാണ് കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി സ്വീകരിച്ചത്.

വാഹനം അമ്മയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നതിനാലാണ് രക്ഷിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പിഴ ശിക്ഷ വിധിച്ചത്.

2023 ഏപ്രിൽ 9-ന് ചിതറ പൊലീസ് മടത്തറ കൊല്ലായി ജങ്ഷനിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് 14 വയസുകാരൻ സ്‌കൂട്ടർ ഓടിക്കുന്നതിനിടെ പിടിയിലായത്. തുടർന്ന് കുട്ടിയുടെ രക്ഷിതാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് കേസെടുത്തു.

പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കർശന നിയമനടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.

spot_img

Related news

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം: ‘താടി കിരൺ’ പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയിൽ ഗുരുതര തട്ടിപ്പ്; പുരുഷ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി പണം തട്ടിയ മൂന്ന് കണ്ടക്ടർമാർക്ക് നോട്ടീസ്

പ്രിയദർശിനി പദ്ധതിയുടെ മറവിൽ യാത്രക്കാരെയും കെഎസ്ആർടിസിയെയും ഒരുപോലെ വഞ്ചിച്ച സംഭവമാണ് പുറത്തുവന്നിരിക്കുന്നത്....

യുവതിയെ അധിക്ഷേപിച്ച കേസ്: ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെ കണ്ടെത്താനാകാതെ പൊലീസ്

യുവതിയെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിനെ കണ്ടെത്താൻ പൊലീസിന്...

ശബരിമല പുതിയ തന്ത്രിയായി താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം; ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമലയിലെ താന്ത്രിക ചുമതലകൾ നിർവഹിക്കുന്നതിന് താഴമൺ മഠം കണ്ഠരര് ബ്രഹ്മദത്തനെ നിയോഗിക്കാൻ...

വിദ്യാർത്ഥി സമര പ്രതികരണം; പേളി മാണിയുടെ സോഷ്യൽ മീഡിയ ഫോളോവേഴ്‌സിൽ ഇടിവെന്ന് റിപ്പോർട്ട്

കൊച്ചി: ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...