അപായസൂചനയില്ല; തിരുവോണരാത്രിയില്‍ ദേശീയപാതയില്‍ കാര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കടയ്ക്കാവൂര്‍ പാലാംകോണം കാറ്റാടിമുക്ക് ജംക്ഷനില്‍ ദേശീയപാത ഇരട്ടിപ്പിക്കലിനായി റോഡ് നിര്‍മിക്കാനെടുത്ത വന്‍കുഴിയിലേക്കു കാര്‍ തലകീഴായി മറിഞ്ഞ് കൊല്ലം പാരിപ്പള്ളിക്കു സമീപം മുക്കട ക്രിസ്തു നിവാസില്‍ ഡൊമിനിക് സാബു സജിനി ദമ്പതികളുടെ മകന്‍ ഡോമിഷ് (22) തല്‍ക്ഷണം മരിച്ചു. അഞ്ചു പേര്‍ക്കു പരുക്കേറ്റു.
തിരുവോണദിനത്തില്‍ രാത്രി പന്ത്രണ്ടരയോടെയാണു സംഭവം. മുന്നറിയിപ്പു ബോര്‍ഡുകളോ വഴിവിളക്കോ ഇല്ലാത്തതു മൂലം അപകടം പതിവായ സ്ഥലത്താണ് വീണ്ടും ദുരന്തം. സുഹൃത്തുക്കളും കടയ്ക്കാവൂര്‍ സ്വദേശികളുമായ സിഥുന്‍(21), ബ്രൗണ്‍(21), കിളിമാനൂര്‍ സ്വദേശി അക്ഷയ്(21), വക്കം സ്വദേശി വിഷ്ണു(21), അഞ്ചുതെങ്ങ് സ്വദേശി ഫ്‌ലമിന്‍സ്(23) എന്നിവര്‍ക്കാണു പരുക്കേറ്റത്.

spot_img

Related news

‘ലോകഭൂപടത്തില്‍ ഇന്ത്യ സ്ഥാനം പിടിച്ചു’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ...

സ്വര്‍ണവില വീണ്ടും ഉയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 520 രൂപ ഉയര്‍ന്ന്...

തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ അംഗീകാരമെന്ന് പി പി സുനീര്‍

ദില്ലി: തന്റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്...

യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; റെയില്‍വേ യുവതിക്ക് ഒരുലക്ഷം നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ യാത്രയ്ക്കിടെ ലഗേജ് മോഷണം പോയ സ്ത്രീക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം...

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ...