നേപ്പാൾ പ്രളയം: മരണം 682 ആയി; തിരച്ചിൽ തുടരുന്നു

നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400-ലധികം പേർക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരുകയാണ്.

ദുരന്തത്തിൽപ്പെട്ട 275 ഇന്ത്യൻ പൗരന്മാരെയും 128 ഇന്ത്യൻ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബന്ധപ്പെടാൻ കഴിയാതിരുന്ന 50-ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപിക്കാനും കഴിഞ്ഞു.

ഇനിയും ബന്ധപ്പെടാൻ കഴിയാത്ത ഏഴ് മലയാളികളുണ്ടെന്ന് നോർക അറിയിച്ചു.

അതിനിടെ, രാജ്യത്തെ ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യയുടെ സഹായം തേടി നേപ്പാൾ. മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാൻ അനുമതി തേടിയാണ് നേപ്പാൾ ഇന്ത്യയെ സമീപിച്ചത്.

പ്രളയത്തിൽ 13 ജലവൈദ്യുത നിലയങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നു. ഇതോടെ വൈദ്യുതി ഉൽപ്പാദനത്തിൽ ഏകദേശം 550 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമാണെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.

നേപ്പാളിൽ നിന്നുള്ള വൈദ്യുതി വരവ് കുറഞ്ഞാലും ഇന്ത്യയിലെ ആഭ്യന്തര വൈദ്യുതി വിതരണത്തെ ഇത് ബാധിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

തിരച്ചിൽ ദൗത്യം ഊർജിതമായി തുടരുന്നതിനിടെ ഭോട്ടെ കോശി നദിയിൽ പ്രളയ മുന്നറിയിപ്പും നൽകി. നുവാക്കോട്ടിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

അതേസമയം, നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകി ഇന്ത്യയുടെ സഹായം തുടരുകയാണ്. വിദഗ്ധർ ഉൾപ്പെടെയുള്ള സംഘവുമായി നാലാമത്തെ വ്യോമസേനാ വിമാനവും നേപ്പാളിലെത്തി.

പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.

ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ ദൗത്യവും ഊർജിതമായി തുടരുകയാണ്.

spot_img

Related news

നേപ്പാൾ പ്രളയം: മരണസംഖ്യ 734 ആയി

കാഠ്മണ്ഡുവിൽ മിന്നൽപ്രളയം വിതച്ച കൊടുംനാശത്തിന് പിന്നാലെ നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാംദിനത്തിലും തുടരുന്നു....

നേപ്പാളിലുണ്ടായ മിന്നൽപ്രളയം: മരണം 584; 2,400-ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 584 ആയി. നേപ്പാളിലും...

നേപ്പാളിൽ വീണ്ടും ഹിമതടാക ഭീഷണി; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകങ്ങൾ രൂപപ്പെടുന്നതായും അവ...

പ്രളയദുരന്തത്തിൽ നേപ്പാൾ; 538 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538...

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി നേപ്പാൾ മുന്നറിയിപ്പ് നൽകി....