നേപ്പാൾ പ്രളയം: മരണസംഖ്യ 734 ആയി

കാഠ്മണ്ഡുവിൽ മിന്നൽപ്രളയം വിതച്ച കൊടുംനാശത്തിന് പിന്നാലെ നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാംദിനത്തിലും തുടരുന്നു. ദുരന്തത്തിൽ മരണസംഖ്യ 734 ആയി. ഹിമതടാകം പൊട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, കാണാതായ മൂവായിരത്തിലേറെ പേർക്കായാണ് രാപകൽ തെരച്ചിൽ തുടരുന്നത്.

ഏഴ് മലയാളികൾ ഉൾപ്പെടെ 278 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം, ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാർ ഉൾപ്പെടെ 261 വിദേശികളെ കാണാനില്ലെന്ന് ചൈന അറിയിച്ചു.

അതിനിടെ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞൊഴുകി. വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി.

ചിത്രകൂടിൽ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. മധ്യപ്രദേശിലെ നാല് ജില്ലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, ദുരന്തബാധിത നേപ്പാളിന് സഹായവുമായി നാലാമത്തെ വ്യോമസേനാ വിമാനവും ഇന്നലെ പുറപ്പെട്ടു. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിനുകൾ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.

നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കേരളത്തിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2.15-നാണ് സംഘം എത്തിയത്.

കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ഒരാഴ്ചത്തെ ടൂർ പാക്കേജിന്റെ ഭാഗമായി നേപ്പാളിലേക്ക് പോയത്.

ദുരന്തത്തിനിടെ നേപ്പാളിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരായി തിരിച്ചെത്തിയത് ആശ്വാസമായി.

spot_img

Related news

നേപ്പാൾ പ്രളയം: മരണം 682 ആയി; തിരച്ചിൽ തുടരുന്നു

നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400-ലധികം...

നേപ്പാളിലുണ്ടായ മിന്നൽപ്രളയം: മരണം 584; 2,400-ലേറെ പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 584 ആയി. നേപ്പാളിലും...

നേപ്പാളിൽ വീണ്ടും ഹിമതടാക ഭീഷണി; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: മിന്നൽപ്രളയം നാശം വിതച്ച നേപ്പാളിൽ വീണ്ടും ഹിമതടാകങ്ങൾ രൂപപ്പെടുന്നതായും അവ...

പ്രളയദുരന്തത്തിൽ നേപ്പാൾ; 538 മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538...

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി മുന്നറിയിപ്പ്

കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലെ അണക്കെട്ട് തകർന്നതായി നേപ്പാൾ മുന്നറിയിപ്പ് നൽകി....