പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വിവിധ റെയ്ഡുകളിലായി പിടികൂടിയത് 98 കിലോ കഞ്ചാവ്

ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും നടത്തിയ സംയുക്ത പരിശോധനയിലാണ് ബാഗുകൾ കണ്ടെത്തിയത്. ബാഗുകളുടെ ഉടമയെ കണ്ടെത്താനായില്ല.

അതേസമയം, ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 71 കിലോ കഞ്ചാവും പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നുർ ഇസ്ലാം, തോജമൽ, മന്നൻ മുല്ല, മൈനൂൽ ഇസ്ലാം എന്നിവരെ അറസ്റ്റ് ചെയ്തു. ട്രെയിൻ മാർഗം കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ആർ.പി.എഫും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

spot_img

Related news

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ്...

പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി....

അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം; സ്വർണവും പണവും കവർന്നു

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക്...

യാത്രക്കാർക്ക് ഇനി റോബോട്ട് കൂട്ടായി; കൊച്ചി വിമാനത്താവളത്തിൽ റോബോട്ടിക് സേവനം

കൊച്ചി: യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതി; നാലുപേർ പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ...