റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തൊഴിലാളി

മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചോളമുണ്ടയിലെ ചുള്ളിക്കുളവൻ റഫീഖാണ് പുലർച്ചെ റബർ തോട്ടത്തിൽ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.

ഏകദേശം അരമണിക്കൂറോളം കാട്ടാന റഫീഖിനെ വളഞ്ഞിട്ട് ഓടിച്ചു. ആനയുടെ പിടിയിൽപ്പെടാതിരിക്കാൻ വളഞ്ഞും തിരിഞ്ഞും ഓടിയ റഫീഖ് സമീപത്തെ വടക്കൻ അലവിയുടെ വീട്ടിലെത്തി. ബാത്ത്റൂമിന്റെ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയ ശേഷം റഫീഖ് അതിനുള്ളിൽ അഭയം തേടുകയായിരുന്നു.

റഫീഖിനെ കണ്ടെത്താനാകാതെ കലിപൂണ്ട കാട്ടാന ബാത്ത്റൂമിന്റെ വാതിൽ കുത്തിപ്പൊളിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. വാതിൽ തകർന്നെങ്കിലും റഫീഖ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. ഒരു മാസം മുൻപ് ഇതേ പ്രദേശത്ത് കടുവ പശുവിനെ ആക്രമിച്ച് കൊന്നിരുന്നു.

വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് കൃത്യമായി ചാർജ് ചെയ്യാത്തതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

spot_img

Related news

11 ദിവസമായി കാണാനില്ല; ആലംകോട് സ്വദേശിക്കായി അന്വേഷണം

ചങ്ങരംകുളം ആലംകോട് സ്വദേശിയായ അലിയെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും...

വിക്ടർ ജോർജ് പുരസ്കാര ജേതാവും ഫോട്ടോഗ്രാഫറുമായ ഷരീഫ് വിടവാങ്ങി

പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ...

മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം...

സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവും: താനൂർ ഗവ. കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് ആസ്റ്റർ മിംസ്

മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക...