പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. പട്ടർനടക്കാവ് ലിയ സ്റ്റുഡിയോ ഉടമയായിരുന്ന ഷരീഫ്, എസ്.ഡി.പി.ഐ തിരുനാവായ പഞ്ചായത്ത് സെക്രട്ടറി, തേജസ് ഫോട്ടോഗ്രാഫർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കബറടക്കം വൈകീട്ട് 4.30ന് പട്ടർനടക്കാവ് ജുമാ മസ്ജിദിൽ നടക്കും.
പിതാവ്: മുഹമ്മദ്കുട്ടി, മാതാവ്: കദീജ, ഭാര്യ: നൂറാബി, മക്കൾ: അഫ്ഷാൻ, അഫ്റാസ്, അശറ.




