11 ദിവസമായി കാണാനില്ല; ആലംകോട് സ്വദേശിക്കായി അന്വേഷണം

ചങ്ങരംകുളം ആലംകോട് സ്വദേശിയായ അലിയെ കാണാതായിട്ട് 11 ദിവസം പിന്നിട്ടിട്ടും വിവരമൊന്നും ലഭിച്ചില്ല. ആലംകോട് സ്വദേശി അലിയെ (58) ആഗസ്റ്റ് 30 മുതലാണ് വീട്ടിൽ നിന്ന് കാണാതായത്.

വീട്ടിൽ നിന്ന് കാണാതാകുമ്പോൾ ചാരനിറത്തിലുള്ള മുണ്ടും നീല നിറത്തിലുള്ള ടീ ഷർട്ടുമായിരുന്നു വേഷം. ചെറിയ മാനസിക അസ്വസ്ഥതകളുള്ള അലിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അലിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. അലിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചങ്ങരംകുളം പൊലീസിലോ 7306008003 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കളും പൊലീസും അഭ്യർഥിച്ചു.

അലിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു.

spot_img

Related news

വിക്ടർ ജോർജ് പുരസ്കാര ജേതാവും ഫോട്ടോഗ്രാഫറുമായ ഷരീഫ് വിടവാങ്ങി

പട്ടർനടക്കാവ് ചക്കിങ്ങതൊടിയിൽ ഷരീഫ് (42) നിര്യാതനായി. 2018ൽ സംസ്ഥാന പത്രപ്രവർത്തക യൂണിയൻ...

റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ടു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തൊഴിലാളി

മലപ്പുറം നിലമ്പൂർ മൂത്തേടത്ത് റബർ ടാപ്പിംഗിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട തൊഴിലാളി തലനാരിഴയ്ക്ക്...

മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം...

സ്ത്രീ സൗഹൃദവും പരിസ്ഥിതി സൗഹൃദവും: താനൂർ ഗവ. കോളേജിൽ സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്ത് ആസ്റ്റർ മിംസ്

മലപ്പുറം: സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമായ നാളെയെ കെട്ടിപ്പടുക്കുക...