മലപ്പുറത്ത് മദ്യലഹരിയിൽ ഭർത്താവിന്റെ ക്രൂരത; ഭാര്യയ്ക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം വീണ് എട്ടുവയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ വീട്ടിലേക്ക് മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു. ഭാര്യ പെട്ടെന്ന് മാറിയതോടെ എട്ട് വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു. മലപ്പുറം ഊർങ്ങാട്ടിരി കരിമ്പ് ഉന്നതിയിലാണ് സംഭവം. പ്രതി കക്കാടംപൊയിൽ സ്വദേശി മഞ്ജുവിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ എട്ടുവയസ്സുകാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

Related news

മൂത്തേടത്ത് കൂട് തകർത്ത് വളർത്തുനായയെ കൊന്ന് പാതി ഭക്ഷിച്ചു; പുലിപ്പേടിയിൽ നാട്ടുകാർ

മലപ്പുറം: മൂത്തേടത്ത് വളർത്തുനായയെ കൂട് തകർത്ത് കൊലപ്പെടുത്തി പാതി ഭക്ഷിച്ച നിലയിൽ...

വേങ്ങരയിൽ അനധികൃത ക്വാറിയിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം വേങ്ങരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ഖനനാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ...

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന്...

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം....

കുളം ഉദ്ഘാടനം ‘വെറൈറ്റി’; ജനപ്രതിനിധികളെ വെള്ളത്തിലിറക്കി

മലപ്പുറം: നവീകരിച്ച കുളം നാടിന് സമർപ്പിച്ചത് വ്യത്യസ്തമായ ചടങ്ങിലൂടെ. പെരിന്തൽമണ്ണ തോണിക്കരയിൽ...