സംസ്ഥാനത്ത് ഇന്നും ചൂട് കൂടിയേക്കും; സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഇതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അതേസമയം, ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചു. നാളെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാളും നാല് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 13 മുതൽ മഴ വീണ്ടും കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ പകൽ സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുകയും കുട, സൺഗ്ലാസ്, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുകയും വേണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പുണ്ട്.

spot_img

Related news

റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണു; കോതമംഗലത്ത് ഒന്നര വയസ്സുകാരനായ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി...

വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

മുത്തശ്ശിക്ക് ജീവനാംശം നൽകാൻ മരുമകൾക്കും പേരക്കുട്ടിക്കും ബാധ്യതയില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മരുമകളിൽനിന്നും പേരക്കുട്ടിയിൽനിന്നും ജീവനാംശം ആവശ്യപ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണത്തിന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണത്തിന് മുന്നറിയിപ്പ് നൽകുമെന്ന് വൈദ്യുതി...