തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; പ്രതിപക്ഷ എം.എൽ.എമാരെ പുറത്താക്കി

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തെ ചൊല്ലി അസാധാരണ സംഭവങ്ങൾ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖയിൽ നിന്ന് നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ പരിഗണിച്ചില്ല. ഇതോടെ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ പുറത്താക്കി.

ഇ.ഡി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, സർക്കാരിയ കമ്മിഷൻ റിപ്പോർട്ട്, മിസ നിയമം തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും സഭാരേഖകളിൽ നിന്ന് നീക്കണമെന്നും ആയിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ സ്പീക്കർ ആവശ്യം അംഗീകരിക്കാതിരുന്നതോടെ പ്രതിഷേധം ശക്തമായി.

സ്പീക്കറുടെ ചെയറിന് മുന്നിലേക്കെത്തിയ ഡി.എം.കെ എംഎൽഎമാരെ പുറത്താക്കാൻ സ്പീക്കർ നിർദേശം നൽകി. ന്യായമായ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും അതിന് സ്പീക്കർ അനുമതി നൽകാത്തത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ഡി.എം.കെ വിപ്പ് ഇ.വി. വേലു ആരോപിച്ചു.

അതേസമയം, ടി.വി.കെ.യുടേത് റിയൽ സർക്കാരല്ല, റീൽ സർക്കാർ മാത്രമാണെന്ന പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തി. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സഭയിൽ എത്തിയില്ല.

Related news

പഞ്ചാബിലെ വോട്ടർ പട്ടികയിൽ ഭഗത് സിംഗിന്റെ ചിത്രം; വിവാദമായതോടെ വിശദീകരണവുമായി അധികൃതർ

ലുധിയാന: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ചിത്രം...

രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി....

ഡൽഹിയിലെ പൊലീസ് നരനായാട്ടിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഡൽഹി: ഡൽഹിയിലെ പൊലീസ് നരനായാട്ടിൽ അതിരൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി....

ഒരു മണിക്കൂറിൽ വിറ്റത് 30,000-ത്തിലധികം ടിക്കറ്റുകൾ; ആവേശമുയർത്തി രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് തിയേറ്ററുകളിൽ

സിനിമാപ്രേമികൾ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'ജയിലർ 2'വിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു....

ടൊവിനോയുടെ സ്റ്റൈലിഷ് ലുക്ക്; ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19ന് തിയേറ്ററുകളിലേക്ക്

അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ൽ ടൊവിനോ...