മുത്തശ്ശിക്ക് ജീവനാംശം നൽകാൻ മരുമകൾക്കും പേരക്കുട്ടിക്കും ബാധ്യതയില്ല; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: മരുമകളിൽനിന്നും പേരക്കുട്ടിയിൽനിന്നും ജീവനാംശം ആവശ്യപ്പെട്ട് 83കാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകൾക്ക് മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ലെന്നും പേരക്കുട്ടിയെ അത്തരമൊരു ഉത്തരവാദിത്തത്തിലേക്ക് നിർബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി.

മകന്റെ മരണാനന്തര പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് ജീവനാംശം അനുവദിക്കണമെന്നായിരുന്നു കൊച്ചി സ്വദേശിനിയായ ഫിഷറീസ് വകുപ്പ് മുൻ ഉദ്യോഗസ്ഥയുടെ ആവശ്യം. സർവീസിലിരിക്കെ മരിച്ച മകന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന മരുമകളും 22 വയസ്സുള്ള പേരക്കുട്ടിയും പ്രതികളായിരുന്നു.

മകന് ലഭിക്കേണ്ട ആശ്രിത ആനുകൂല്യങ്ങളിൽനിന്ന് 12,28,646 രൂപ കെ.എസ്.ഇ.ബി നേരിട്ട് ഹർജിക്കാരിക്ക് നൽകിയിരുന്നു. ഇതിന് പുറമെ മകന്റെ മരണാനന്തര പെൻഷനിൽനിന്ന് പ്രതിമാസം 15,000 രൂപ കൂടി അനുവദിക്കണമെന്നായിരുന്നു ആവശ്യം.

എന്നാൽ ഹർജിക്കാരിക്ക് ഫിഷറീസ് വകുപ്പിൽനിന്നുള്ള സ്വന്തം പെൻഷനും ഭർത്താവിന്റെ പെൻഷനും ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മെയിന്റനൻസ് ട്രിബ്യൂണൽ ആവശ്യം നിരസിച്ചിരുന്നു. തുടർന്ന് കളക്ടർക്ക് നൽകിയ അപ്പീലും തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കുടുംബബന്ധങ്ങളുടെ പേരിൽ മാത്രം മരുമകൾക്കും പേരക്കുട്ടിക്കും നിയമപരമായ ബാധ്യത ചുമത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. മുത്തശ്ശിയെ സംരക്ഷിക്കണമെന്ന പേരക്കുട്ടിയോടുള്ള ആവശ്യം യുക്തിസഹമല്ലെന്നും കോടതി നിരീക്ഷിച്ചു.

spot_img

Related news

റബർ മരം തള്ളിമറിക്കുന്നതിനിടെ വൈദ്യുതി ലൈൻ പൊട്ടിവീണു; കോതമംഗലത്ത് ഒന്നര വയസ്സുകാരനായ കാട്ടാനക്കുട്ടി ഷോക്കേറ്റ് ചരിഞ്ഞു

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് റബർ തോട്ടത്തിൽ ഒന്നര വയസ്സോളം പ്രായമുള്ള കാട്ടാനക്കുട്ടി...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടിയേക്കും; സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സ്റ്റാഫ് നഴ്സ് അറസ്റ്റിൽ

കൊല്ലം: കൊല്ലം ഇഎസ്‌ഐ ആശുപത്രിയില്‍ ലൈംഗികാതിക്രമം. പതിനേഴ്കാരിക്കെതിരെയാണ് അതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണത്തിന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണത്തിന് മുന്നറിയിപ്പ് നൽകുമെന്ന് വൈദ്യുതി...