യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതി; നാലുപേർ പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ പിടിയിൽ. നടുവണ്ണൂർ സ്വദേശി റജീഷ്, കരുവണ്ണൂർ സ്വദേശികളായ അഭിലാഷ്, ഹുസൈൻ, വെള്ളിയൂർ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രതികളിൽ ഒരാളുടെ ബന്ധുവായ യുവതിയാണ് പരാതി നൽകിയത്. ലഹരി നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ദൃശ്യങ്ങൾ ഉപയോഗിച്ച് മറ്റ് പ്രതികളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി....

അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം; സ്വർണവും പണവും കവർന്നു

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക്...

യാത്രക്കാർക്ക് ഇനി റോബോട്ട് കൂട്ടായി; കൊച്ചി വിമാനത്താവളത്തിൽ റോബോട്ടിക് സേവനം

കൊച്ചി: യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു; വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക്...

മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ...