സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ആഹ്വാന ചെയ്ത ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. കോഴിക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി
കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപത്ത് വെച്ചുണ്ടായ കല്ലേറില്‍ പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസിന് ബൈക്കിലെത്തിയവര്‍ കല്ലെറിഞ്ഞു. ബസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.
കോഴിക്കോട് കല്ലായിയില്‍ ലോറിയുടെ ചില്ല് എറിഞ്ഞു തകര്‍ത്തു. പി എസ് സി പരീക്ഷ നടക്കേണ്ട സ്‌കൂളിന് മുന്നിലാണ് അക്രമമുണ്ടായത്. ആലുവപെരുമ്പാവൂര്‍ റൂട്ടിലോടുന്ന രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകളും അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി