സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയിൽ ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്‌ലിയാർ. ജനറൽ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.

കോഴിക്കോട് ഇന്ന് ചേർന്ന മുശാവറ യോ​ഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ എന്നിവരെയും സെക്രട്ടറിയായ പനങ്കാങ്ങര ഹൈദർ ഫൈസിയെയും തിരഞ്ഞെടുത്തു.എം.ടി അബ്ദുല്ല മുസ്‌ലിയാരെ സമസ്ത ട്രഷററായും തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം.

അടിയന്തരവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൂടിയാലോചനാ സമിതി രൂപീകരിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾ, കൊയ്യോട് ഉമർ മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി.ഹംസക്കുട്ടി മുസ്‌ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, പി.എം അബ്ദുസലാം ബാഖവി എന്നിവരാണ് സമിതി അംഗങ്ങൾ.

spot_img

Related news

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...

കോഴിക്കോട് കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ; സ്കൂളുകൾക്കും മദ്രസകൾക്കും അവധി

കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി...