വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാന സ്വഭാവമുള്ള കേസുകളിൽ മുമ്പ് പ്രതിയായിട്ടില്ലെന്നത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

കുറ്റകൃത്യത്തിൽ തനിക്ക് പങ്കില്ലെന്നും സുഹൃത്താണ് തന്റെ ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമായിരുന്നു കാവ്യ കോടതിയിൽ ഉന്നയിച്ച വാദം. 58 ദിവസമായി ജയിലിൽ കഴിയുകയാണെന്നും കാവ്യയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ എം.പി. പ്രിയേഷ് കുമാർ കോടതിയെ അറിയിച്ചു.

കുറിച്ചിത്താനം–ചേർക്കാട് സ്വദേശിയായ കാവ്യ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയായിരുന്നു. കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ലഹരിക്കേസിൽ വടകര സ്വദേശി പിടിയിലായതോടെയാണ് അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി ഇടപാടുകൾ സംബന്ധിച്ച അന്വേഷണം പുറത്തുവന്നത്.

കേസിൽ പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ കീർത്തന, ചെരുവാളൂർ സർക്കാർ എൽ.പി. സ്കൂളിലെ ഓട്ടിസം സെന്റർ അധ്യാപിക കാവ്യ, പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ നീഷ്മ, ഇരിട്ടി സ്വദേശി ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസ്, സഫ്വാൻ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ കാവ്യ, കീർത്തന, നീഷ്മ എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

കാവ്യയ്ക്ക് ജാമ്യം ലഭിച്ചതോടെ കേസിലെ തുടർ നിയമനടപടികളിലേക്ക് ശ്രദ്ധ മാറുകയാണ്.

spot_img

Related news

ശബരിമല ആടിയശിഷ്ടം നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക്...

മത്തങ്ങ വിത്ത് വെറുതെ കളയല്ലേ; പോഷകസമ്പന്നമായ ഈ കുഞ്ഞൻ വിത്തിന്റെ ഗുണങ്ങൾ അറിയാം

മത്തങ്ങ മുറിക്കുമ്പോൾ ഉള്ളിലെ വിത്തുകൾ എടുത്ത് കളയുകയാണ് പതിവെങ്കിൽ, ഇനി അതൊന്ന്...

കൂടലിൽ കരിമ്പുലിയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കൂടൽ എലിക്കോട് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. നാട്ടുകാർ...

ചിന്നക്കനാലിൽ കാട്ടാനകളെ പിടികൂടാൻ മയക്കുവെടി ദൗത്യം

ചിന്നക്കനാൽ: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും...