കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ സെന്റർ സന്ദർശിച്ചു

ജാംനഗർ: ഗുജറാത്തിലെ വൻതാര വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് കൺസർവേഷൻ സെന്റർ സന്ദർശിച്ച് കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ. തിരുവനന്തപുരം മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ആറ് ഉദ്യോഗസ്ഥരുടെ സംഘം വൻതാരയിലെത്തിയത്.

സർക്കാർ അനുമതിയോടെയാണ് സന്ദർശനമെന്ന് വനംവകുപ്പ് അറിയിച്ചു. തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി. എൻ. നാഗരാജ്, കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുണ്‍ കുമാർ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

വന്യജീവി രക്ഷാപ്രവർത്തനം, പുനരധിവാസം, പരിചരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. ജാംനഗറിലെ വന്യജീവി രക്ഷാകേന്ദ്രത്തിൽ മൃഗങ്ങളെ പരിപാലിക്കുന്ന രീതികളും സംഘം വിലയിരുത്തി.

ഈ മാസം 22ന് ആരംഭിച്ച സന്ദർശനം ഇന്നാണ് അവസാനിക്കുന്നത്. തിരുവനന്തപുരം മൃഗശാല മാറ്റുന്നതിനുള്ള ആലോചനയുമായി സന്ദർശനത്തിന് യാതൊരു ബന്ധവുമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

അതേസമയം, തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും നെയ്യാറിൽ മൃഗശാല സ്ഥാപിക്കുന്നതിനുള്ള സൗകര്യമുണ്ടോയെന്ന ചോദ്യം മേയർ വി. വി. രാജേഷ് ഉയർത്തി.

എന്നാൽ മൃഗശാല മാറ്റാനുള്ള നീക്കത്തെ സി.പി.ഐ.എം ശക്തമായി എതിർക്കുകയാണ്. മുഖ്യമന്ത്രിയുടെ ആവശ്യം വാണിജ്യ ലക്ഷ്യത്തോടെയുള്ളതാണെന്ന് മുൻ എം.എൽ.എയും സി.പി.ഐ.എം നേതാവുമായ വി. കെ. പ്രശാന്ത് വിമർശിച്ചു.

spot_img

Related news

സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് മരണം; നിരവധി പേർക്ക് പൊള്ളലേറ്റു

നോയിഡ: യമുന എക്സ്പ്രസ് വേയിൽ സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാർ...

ഷോർട്ട് ഫിലിം വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് പരാതി; നടി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച്...

തമിഴ്നാട്ടിൽ 17കാരിയെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിൽ തള്ളി; രണ്ടുപേർ കസ്റ്റഡിയിൽ

കരൂർ: തമിഴ്നാട്ടിലെ കരൂരിൽ 17കാരിയെ സഹോദരിയും സഹോദരിയുടെ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയതായി...

അനിൽ അംബാനിക്കെതിരെ സി.ബി.ഐ കേസെടുത്തു; എൽ.ഐ.സിക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തൽ

ദില്ലി: അനിൽ അംബാനിക്കെതിനെ കേസെടുത്ത് സിബിഐ. എൽഐസിക്ക് 2,684 കോടി രൂപയുടെ...