കൂടലിൽ കരിമ്പുലിയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കൂടൽ എലിക്കോട് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളിലാണ് കരിമ്പുലിയെ കണ്ടെത്തിയത്.

കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്ക്ക് സമീപം രണ്ട് തവണയാണ് കരിമ്പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. കലഞ്ഞൂർ-കൂടൽ മേഖലയിൽ നേരത്തെയും പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കരിമ്പുലിക്ക് പുറമെ മറ്റൊരു പുലിയെയും ഇവിടെ കണ്ടതായി നാട്ടുകാർ പറയുന്നു.

മാസങ്ങളായി പുലിയുടെ സാന്നിധ്യം പ്രദേശത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവിൽ മൂന്ന് പുലികൾ മേഖലയിലുണ്ടെന്നാണ് നാട്ടുകാരുടെ വിവരം. പുലിയെ പിടികൂടുന്നതിനായി വിവിധയിടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല.

വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ പുലിയുടെ സാന്നിധ്യം പതിവായിരിക്കുകയാണ്. ടാപ്പിങ് തൊഴിലാളികളാണ് ഏറ്റവും ഒടുവിൽ പുലിയെ കണ്ടത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ കാടുകയറി കിടക്കുന്നതും ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.

പുലിയെ ഭയന്ന് വളർത്തുമൃഗങ്ങളെ വളർത്താൻ കഴിയാത്ത സാഹചര്യമാണെന്നും ചിലർ വളർത്തുമൃഗങ്ങളെ വിൽക്കുന്ന സ്ഥിതിയിലാണെന്നും നാട്ടുകാർ പറയുന്നു. പുലിയെ പിടികൂടാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.

പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

spot_img

Related news

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക്...

മത്തങ്ങ വിത്ത് വെറുതെ കളയല്ലേ; പോഷകസമ്പന്നമായ ഈ കുഞ്ഞൻ വിത്തിന്റെ ഗുണങ്ങൾ അറിയാം

മത്തങ്ങ മുറിക്കുമ്പോൾ ഉള്ളിലെ വിത്തുകൾ എടുത്ത് കളയുകയാണ് പതിവെങ്കിൽ, ഇനി അതൊന്ന്...

ചിന്നക്കനാലിൽ കാട്ടാനകളെ പിടികൂടാൻ മയക്കുവെടി ദൗത്യം

ചിന്നക്കനാൽ: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും...

പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഒളിവിൽ...